ആറുമാസത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ കറങ്ങാന്‍ പോകുന്നത് കാമുകിക്കൊപ്പം റിസോര്‍ട്ടുകളില്‍; നാട്ടിലെത്തുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ മുടിവെട്ടിയും മുടിയില്‍ ചായംപൂശിയും ഇറങ്ങിനടക്കും; കൂട്ടുകാരി ഭര്‍ത്താവിനെ തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താ സമ്മേളനം വിവാദത്തിലേക്ക്; ചെലവിന് കൊടുക്കാറുണ്ടെന്ന് കാണിക്കാന്‍ 5000 രൂപ അയച്ച് ഭാഗ്യേഷിന്റെ അതിബുദ്ധി
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൂട്ടുകാരി ഭര്‍ത്താവിനെ വശീകരിച്ച് തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താസമ്മേളനം വിവാദത്തിലേക്ക്. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിനിയും നൃത്ത അദ്ധ്യാപികയുമായ ബിന്‍സിയായിരുന്നു തന്റെ ഭര്‍ത്താവിനെ കൂട്ടുകാരിയും 12 വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ സ്ത്രീ വശീകരിച്ച് അകറ്റിയെന്ന് ആരോപിച്ച് കോഴിക്കോട് പ്രസ്ക്ലബില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിന്‍സിയുടെ അക്കൗണ്ടിലേക്ക് 5000 രൂപ അയച്ച് ഭാര്യക്ക് ചെലവിന് നല്‍കാറുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ആരോപണ വിധേയനായ ഭര്‍ത്തവായ ഭാഗ്യേഷ്. എല്ലാ മാസവും ഭാര്യക്ക് 5000 രൂപ വീതം നല്‍കാറുണ്ടെന്നാണ് […]