മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് ; രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ച് പ്രണബ് മുഖർജി

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് നിരവധി പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മറ്റു ചില ആവശ്യങ്ങൾക്കായി ആശുപത്രിയിൽ പോയപ്പോൾ നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ദയവായി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,35,744 പേർ രോഗ […]