ഓട്ടോറിക്ഷയ്ക്ക് പിന്നാലെ സൗജന്യ കിറ്റിനും ചുമന്ന പെയിന്റടിച്ച് സര്‍ക്കാര്‍; പാവങ്ങളുടെ അരിയിലും സര്‍ക്കാര്‍ ചുമപ്പടിച്ചോ?
സ്വന്തം ലേഖകന്‍ കോട്ടയം: പിആര്‍ വര്‍ക്കിനും പരസ്യത്തിനും കോടികള്‍ ചിലവഴിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എന്ന വിമര്‍ശനം ഇടത് മുന്നണി ഭരണത്തില്‍ കയറിയ നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് കാലത്ത് നിരത്തിലിറങ്ങിയ ചുമന്ന പെയിന്റടിച്ച ഓട്ടോറിക്ഷയുള്‍പ്പെടെയുള്ളവ. ഇപ്പോഴിതാ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റിനും ചുമപ്പ് നിറമാണ്. ഒപ്പം, പണ്ടില്ലാത്ത ഒരു പരസ്യ വാചകവും- എന്നെന്നും നിങ്ങളോടൊപ്പം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്കായ് നല്‍കുന്ന കിറ്റിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടത് സര്‍ക്കാരിന്റെ കലാവിരുതെന്നോര്‍ക്കണം. മുഖ്യമന്ത്രിയുടെയോ […]