ഫാമിലെ കന്നുകാലികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍; സി സി ടി വി ദ്യശ്യങ്ങൾ പരിശോധിച്ച ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം: ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്തിന് അടുത്ത് പോരേടം സ്വദേശി മണി ആണ് പിടിയിലായത്.ചടയമംഗലം പൊലീസാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ചടയമംഗലത്തുള്ള ഫാമിലെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ടതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്. ഈ സമയം കന്നുകാലികളെ ഉപദ്രവിക്കുകയായിരുന്ന പ്രതി ഫാമിലെ ജീവനക്കാരെ കണ്ടതോടെ ഓടിരക്ഷപെടുകയായിരുന്നു. ഇതിനോടകം ഇയാള്‍ ഫാമിലുണ്ടായിരുന്ന കന്നുകാലികളെ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഫാം അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ […]