കൂടത്തായി കൊലപാതക പരമ്പര പ്രതീക്ഷിച്ചതിലും സങ്കീർണ്ണം ; ഡി.ജി.പി പൊന്നാമറ്റം വീട്ടിലെത്തി

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പരോഗതി വിലയിരുത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിലെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്.പി സൈമണിനൊപ്പമാണ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തിയത്. കൂടത്തായി കൂട്ടമരണത്തിൽ ആറു കേസുകൾ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതൽ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം. കൂടത്തായി കൊലപാതക കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര പറഞ്ഞു. കേസ് അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിലെ സമർത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുകയെന്നും ഡി.ജി.പി പറഞ്ഞു. പരമാവധി […]

ആരാധനാലായങ്ങൾക്ക് ഇനി ‘ തിരുപ്പതി മോഡൽ ‘ സുരക്ഷ

സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്തെ തിരക്കേറിയ ആരാധനാലായങ്ങളിലെ സുരക്ഷയ്ക്കായി ആരാധനാലയ സംരക്ഷണ സേന രൂപീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമലയടക്കം പ്രമുഖ ആരാധനാലയങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനുമാണ് ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കുക. പോലീസ് ആസ്ഥാനത്ത് ചേർന്ന പോലീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു ആരാധനാലയങ്ങൾക്ക് ‘തിരുപ്പതി മോഡൽ’ സുരക്ഷ കേരളത്തിലും നടപ്പാക്കണമെന്ന നിർദേശം ഉയർന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡിജിപി ഉടൻ സർക്കാരിനു കത്തു നൽകും. സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) രൂപവത്കരിച്ചതു പോലെ ‘ആരാധനാലയ സംരക്ഷണ സേന’ രൂപവത്കരിക്കണമെന്നാണ് നിർദേശം. നിലവിൽ […]