ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഓർഡർ ചെയ്യൂ, സാധനങ്ങൾ വിരൽത്തുമ്പിലെത്തും..! പിക്കപ്പ് ആപ്പുമായി ടെക്‌നോപാർക്ക്
സ്വന്തം ലേഖകൻ കൊച്ചി : ലോക് ഡൗൺ പശ്ചാത്തലത്തിൽ വീട്ടിൽ നിന്നും സാധനങ്ങൾ പുറത്ത് പോയി വാങ്ങുകയെന്നത് പലർക്കും അപ്രാപ്യമാണ്. പൊതുഗതാഗത സൗകര്യത്തിന്റെ അഭാവമാണ് ഒരു പരിധി വരെ ഇതിന് കാരണം. ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ ഇരിക്കുന്നവർക്ക് തിരക്കില്ലാതെ സാധനങ്ങൾ വാങ്ങാൻ ഒരു ആപ്ലിക്കേഷനുമായി ടെകനോപാർക്ക് രംഗത്ത് എത്തിയിരിക്കുകയാണ്. (https://piqup.store) ടെക്‌നോപാർക്കിൽ ഉള്ള ഐ.ടി കമ്പനി ആയ QBrust സൗജന്യമായാണ് ആപ്ലിക്കേഷൻ ലഭ്യമാക്കുന്നത്. ഓർഡർ അനുസരിച്ച് സ്മാർട്ട് ആയി പിക്കപ്പ് ഷെഡ്യൂളിങ് വഴി സാമൂഹിക അകലം പാലിക്കാനും വിൽപന സ്ഥലത്തെ തിരക്ക് […]