play-sharp-fill

വളർത്തുനായയുടെ കണ്ണ് ചൂഴ്ന്നെടുത്ത സംഭവം ; ശസ്ത്രക്രിയ പൂർത്തിയായി; കണ്ണ് ചൂഴ്ന്നെടുത്തത് തീയിൽപഴുപ്പിച്ച കമ്പി കൊണ്ട് ; പ്രതികൾ എന്ന് സംശയിക്കുന്ന ഒരു സംഘം പോലീസിന്റെ നിരീക്ഷണത്തിൽ

പാലക്കാട്: പട്ടാമ്പി മുതുതലയിൽ കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ട വളർത്തു നായയുടെ  ശസ്ത്രക്രിയ പൂർത്തിയായി. മണ്ണുത്തി വെറ്ററിനറി  ആശുപത്രിയിൽവെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. തീയിൽ പഴുപ്പിച്ച കമ്പി ഉപയോഗിച്ച് നായയുടെ കണ്ണ് ചൂഴ്ന്നെടുത്തതായിരിക്കാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഐ.പി.സി വകുപ്പുകളും പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി എഗൈൻസ്റ്റ് ആനിമൽ വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത്‌ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടർമാരുടെ സംഘം നായയെ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ചിത്രകാരി ദുർഗാ […]

വളർത്തുമൃഗങ്ങൾ മറ്റുള്ളവരെ ആക്രമിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ ; രജിസ്ട്രേഷനും നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ പ്രതിമാസം 2000 രൂപ പിഴ

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വളർത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ നടപടിയുമായി അതോറിറ്റി. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാൽ വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നിന്ന് 10,000 രൂപ ഈടാക്കാൻ നിർദ്ദേശം. 2023 മാർച്ച് 1-ന് മുമ്പ് വളർത്തുനായ്ക്കളുടെയോ പൂച്ചകളുടെയോ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വളർത്തുമൃഗ ഉടമ അവസാന തീയതിക്ക് മുമ്പ് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ ചുമത്തും. വളർത്തുനായ്ക്കൾക്ക് വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ പ്രതിമാസം 2000 രൂപ പിഴ ചുമത്തും. വളർത്തുമൃഗങ്ങൾ പൊതുസ്ഥലത്ത് വിസർജനം നടത്തിയാൽ അത് വൃത്തിയാക്കേണ്ട ചുമതല മൃഗ ഉടമയ്ക്കായിരിക്കും. തെരുവ് […]