play-sharp-fill

പേരാമ്പ്രയിലെ പത്തുവയസുകാരന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണംഇന്നലെ വൈകിട്ടായിരുന്നു പത്തുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പേരാമ്പ്രയിലെ പത്തുവയസുകാരന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടായിരുന്നു പത്തുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരാമ്പ്രയ്ക്ക് സമീപം ആവള പെരിഞ്ചേരിക്കടവില്‍ ബഷീറിന്റെ മകന്‍ മുഹമ്മദാണ് മരിച്ചത്. കുളിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. കുട്ടിയെ ഉടന്‍തന്നെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേപ്പയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ്.