play-sharp-fill

സംസ്ഥാനത്ത് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ഏഴ് ലക്ഷം ഫയലുകള്‍,ഏറ്റവും കൂടുതൽ തീർപ്പാക്കാനുള്ള ഫയലുകൾ തദ്ദേശ വകുപ്പിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാക്കാതെ കെട്ടി കിടക്കുന്നത് 7 ലക്ഷത്തിലധികം ഫയലുകളാണ്. ഏറ്റവും കൂടുതൽ തീർപ്പാക്കാനുള്ള ഫയലുകൾ തദ്ദേശ വകുപ്പിലും. 7,89, 623 ഫയലുകള്‍ സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്നാണ് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചത്. 2022 മാര്‍ച്ച്‌ 31 വരെ കെട്ടികിടന്നത് 17, 45, 294 ഫയലുകള്‍. പലവട്ടം ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തിയിട്ടും ഡിസംബര്‍ 15 വരെയുള്ള കണക്ക് പ്രകാരം ഇതില്‍ തീര്‍പ്പാക്കാനായത് 9, 55, 671 ഫയലുകളാണ്. സെക്രട്ടേറിയേറ്റില്‍ മാത്രം 93, 014 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ട്. തദ്ദേശസ്വയം ഭരണ വകുപ്പില്‍ […]