play-sharp-fill

കർഷകരെ ചതിച്ച് നെല്ല് മാഫിയ: കൊയ്ത്കൂട്ടിയ നെല്ല് ഒരാഴ്ചയായിട്ടും സംഭരിച്ചില്ല; വേനൽമഴയിൽ നെല്ല് കിളിത്ത് പോകുമെന്ന ഭീതിയിൽ കർഷകർ; നെല്ലുസംഭരണം വൈകുന്നത് മില്ലുകാരുടെ കടുംപിടുത്തം മൂലം

സ്വന്തം ലേഖകൻ കോട്ടയം: ചാക്കിന്റെ തൂക്കത്തിനൊപ്പം ഒരു ക്വിന്റലിൽ നാലു കിലോ തൂക്കം കുറയ്ക്കണമെന്ന മില്ലുടമകളുടെ വാദത്തിൽ തട്ടി നഗരപരിധിയിലെ നെല്ലു സംഭരണം വൈകുന്നു. ഇല്ലിക്കൽ പതിനഞ്ചിൽക്കടവിലെ പൈനിയർ പാടശേഖരത്തെ നെല്ലാണ് കഴിഞ്ഞ തിങ്കളാഴ്ച കൊയ്തിട്ടതിനു ശേഷം ഇതുവരെയും മില്ലുടമകൾ സംഭരിക്കാത്തത്. ഇതേ തുടർന്ന് കൊയ്ത് കൂട്ടിയ നെല്ല് പാടശേഖരത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. സാധാരണ നെല്ല് ഏറ്റെടുക്കുന്ന മില്ലുകൾ ചാക്കിന്റെ തൂക്കം മാത്രമാണ് നെല്ലിൽ കുറയ്ക്കുക. എന്നാൽ, ഇത്തവണ എത്തിയ മില്ലുകൾ നാലു കിലോ വീതം ഒരു ക്വിന്റലിൽ തൂക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കർഷകർ […]