വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം; ഒടുവിൽ പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച തടയണകള്‍ പൊളിക്കുന്നു
സ്വന്തം ലേഖകൻ മലപ്പുറം: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ഒടുവില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കക്കാടംപൊയിലില്‍ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചു നീക്കിത്തുടങ്ങി. പിവിആര്‍ നാച്വറോ റിസോര്‍ട്ടിന് വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച നാല് തടയണകളാണ് ഉടമകള്‍ പൊളിച്ചു നീക്കുന്നത്. ഇവ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. മൂന്ന് കോണ്‍ക്രീറ്റ് തടയണകളും ഒരു മണ്‍തടയണയുമാണ് പൊളിച്ചു നീക്കുന്നത്. നിലവില്‍ ഷെഫീഖ് ആലുങ്ങല്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്ടും തടയണ ഉള്‍പ്പെടുന്ന സ്ഥലവും ഉള്ളത്.