play-sharp-fill

ഒരു മരത്തെ നോക്കി കാടിനെ വിലയിരുത്തരുത് ; മുഖം നഷ്ടപ്പെട്ടവരാണ് പൗഡറിട്ട് സൗന്ദര്യത്തെ പറ്റി വീമ്പു പറയുന്നത് : പി.എസ്. ശ്രീധരൻ പിള്ള

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും കുപ്രചാരണങ്ങൾ കാരണം ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്ന പാരമ്പര്യവോട്ടുകൾ പോലും നഷ്ടമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. കോൺഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ അടൂർ നഷ്ടമായി. കോൺഗ്രസിന് കോന്നിയുൾപ്പയെയുള്ള മണ്ഡലങ്ങളാണ് നഷ്ടമായതെന്നും ശ്രീധരൻപിള്ള പറഞ്ഞു. മുഖം നഷ്ടപ്പെട്ടവരാണ് പൗഡറിട്ട് സൗന്ദര്യത്തെ പറ്റി വീമ്പുപറയുന്നത്. വട്ടീയൂർക്കാവ് മണ്ഡലത്തെ മാത്രം മുൻനിർത്തി ചർച്ചയുണ്ടാകുന്നത് തലസ്ഥാന നഗരിയായതുകൊണ്ടാണ്. ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുത്. വട്ടിയൂർക്കാവിൽ ബിജെപിക്ക് വലിയതോതിൽ വോട്ടുകുറവുണ്ടായിട്ടുണ്ട്. […]