താനുൾപ്പെട്ട 2015ലെ ഭാരം എക്കാലവും ചുമക്കാനാവില്ല ; മറുപടിയുമായി സ്പീക്കർ പി. രാമകൃഷ്ണൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം : താനുൾപ്പെട്ട 2015ലെ സംഭവത്തിന്റെ പാപഭാരം എക്കാലവും ചുമക്കാനാവില്ലെന്ന് ഷാഫി പറമ്പിലിന്റെ ആരോപണത്തിന് മറുപടിയുമായി സ്പീക്കർ പി. രാമകൃഷ്ണൻ. പ്രതിപക്ഷനേതാവിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വന്തം ലജ്ജയുടെ പരിധി സഭാംഗങ്ങൾ സ്വയം തീരുമാനിക്കണം. സമ്മർദത്തിലാക്കാനുള്ള ശ്രമത്തിന് വഴങ്ങില്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, സ്പീക്കറുടെ ഡയസിൽകയറി പ്രതിഷേധിച്ച ് പ്രതിപക്ഷത്തെ നാല് എം.എൽഎമാരായ റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്ക് ശാസനയും താക്കീതും നൽകി. എന്നാൽ, ബിജെപി എം.എൽ.എ ഒ. രാജാഗോപാലിനോട് മാത്രം […]