കേരളാ പോലീസ് മികച്ചത്, ചില ഉദ്യോഗസ്ഥർക്ക് ക്രിമിനൽ സ്വഭാവം: പി കെ ശ്രീമതി;കേരള പോലീസിനെതിരായ വിമർശനത്തിൽ വിശദീകരണവുമായി പി കെ ശ്രീമതി. പോലീസിനെതിരെ താൻ മാത്രമല്ല, മുഖ്യമന്ത്രിയും വിമർശിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ പി കെ ശ്രീമതി.
മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിൻ്റെ അവിഭാജ്യ ഘടകമായ പോലീസിനെതിരെ സിപിഎമ്മിൻ്റെ രണ്ടു കേന്ദ്ര കമ്മിറ്റിയംഗങ്ങൾ രംഗത്തുവന്നതു പാർട്ടിക്കുള്ളിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ പോലീസിനെതിരെ താൻ മാത്രമല്ല, മുഖ്യമന്ത്രിയും വിമർശിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീമതി. കേരളാ പോലീസിന്റെ അന്വേഷണമികവിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. എന്നാൽ മികവിനിടെയിലും ചില പോലീസ് ഉദ്യോഗസ്ഥന്മാർ ക്രിമിനൽ സ്വഭാവംകാട്ടി. ഇതിനെയാണ് താൻ ഫേസ്ബുക്കിലൂടെ വിമർശിച്ചതെന്നും പി കെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വേലിതന്നെ വിളവു തിന്നുവെന്ന പ്രയോഗവുമായി […]