play-sharp-fill

കെ. സുധാകരന്റെ ആർഎസ്എസ് സംരക്ഷണ പ്രസ്താവന, വിശദീകരണം നൽകേണ്ടത് കോൺഗ്രസാണ്; പി.കെ കുഞ്ഞാലിക്കുട്ടി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർഎസ്എസ് സംരക്ഷണ പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസാണെന്നും ലീഗ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും മുസ്ലിംലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല. ഗവർണർക്കെതിരായ ഓർഡിനൻസ് മുസ്ലിം ലീഗ് ചർച്ച ചെയ്യും. ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. യൂണിവേഴ്സിറ്റി നിയമനങ്ങളിൽ പ്രശനങ്ങൾ ഉണ്ടെന്നത് സത്യമാണ്. രാഷ്ട്രീയ നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. കേരളത്തിലെ സ്ഥിതിവിശേഷം നോക്കിയാൽ എതിർക്കേണ്ടി വരും. വി […]