കനത്ത മഴയിൽ കക്കി ഡാം തകരുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും ; ജില്ലാ കളക്ടർ പി.ബി നൂഹ്
സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയിൽ കക്കി ഡാം തകരുമെന്നും ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. നവംബർ മൂന്നിന് പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകുന്ന അതിശക്തമായ മഴയിൽ കക്കി ഡാം തകരുമെന്നും , ഇതോടൊപ്പം റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതാണ് .കൂടാതെ ശബരിമല […]