play-sharp-fill

ഓസ്കർ നേടിയ ‘ദ എലിഫന്‍റ് വിസ്പേഴ്സി’ലെ ആന പരിപാലകരായ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം ; പൊന്നാട അണിയിച്ച്‌ എം കെ സ്റ്റാലിൻ ; ഒരു ലക്ഷം രൂപ വീതം പാരിതോഷികം

സ്വന്തം ലേഖകൻ ചെന്നൈ : ഓസ്കര്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ ഡോക്യുമെന്‍ററി ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം. ദമ്പതികളെ തമിഴനാട് സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആദരിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച്‌ ആദരിച്ച മുഖ്യമന്ത്രി ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കി. തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാന്‍മാര്‍ക്കും പുരസ്കാരത്തിന്‍റെ […]

‘വീരവാണിയായി കീരവാണി’ ; ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‍കർ; മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടി ‘ ദ എലഫന്റ് വിസ്പറേഴ്സ്’

സ്വന്തം ലേഖകൻ ലൊസാഞ്ചലസ്: 95-ാമത് ഓസ്കർ വേദിയില്‍ ഇന്ത്യന്‍ തിളക്കം.മികച്ച ഒറിജിനൽ വിഭാഗത്തിൽ ആർആർആറിലെ നാട്ടുനാട്ടു ഗാനം പുരസ്കാരം നേടി. എം.എം കീരവാണി സംവിധാനം ചെയ്ത ഗാനത്തിന് വരികൾ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം ചിത്രം നേടിയിരുന്നു.എ.റഹ്മാൻ-ഗുൽസാർ ജോടിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനൽ സോങ് പുരസ്കാരം ഇന്ത്യയിലെത്തിയത്. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം – ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി. കാർത്തികി ഗോൾസാൽവേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ […]

കൊവിഡിൽ മുങ്ങി ഓസ്‌കാറും ; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌കാർ പുരസ്‌കാര ദാന ചടങ്ങ് നീട്ടിവച്ചതായി അധികൃതർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തിൽ 93-ാം ഓസ്‌കർ പുരസ്‌കാര ദാനം നീട്ടി വച്ചതായി അധികൃതർ. കൊവിഡ് ബാധയെ തുടർന്ന് പുരസ്‌കാര ദാനം ആറ് ആഴ്ചത്തേക്കാണ് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാർച്ച് 25ലേക്കാണ് മാറ്റിയത്. ഇതോടൊപ്പം സിനിമകൾ ഓസ്‌കാറിന് സമർപ്പിക്കേണ്ട അവസാന തിയതിയും നീട്ടിയിട്ടുണ്ട്. 2020 ഡിസംബർ 31ന് നിശ്ചയിച്ചിരുന്ന അവസാന തിയതി 2021 ഫെബ്രുവരി 28ലേക്കാണ് നീട്ടിയത്. വൈറസ് ബാധയെ തുടർന്ന് ലോക വ്യാപകമായി സിനിമാ റിലീസ് മുടങ്ങിയിരുന്നു. ഈ […]