ജീവിക്കാന്‍ വഴിയില്ല; വാടകവീടിനുമുന്നില്‍ ‘വൃക്കയും കരളും വില്‍ക്കാനുണ്ട് ‘ എന്ന് ബോര്‍ഡ് വെച്ച് ദമ്പതികള്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടിന് മുന്നില്‍ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ് വെച്ച് ദമ്പതികള്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ ഇത്തരം ബോര്‍ഡ് വെച്ചത്. അമ്മയുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതികൊടുത്ത കടമുറി സഹോദരനില്‍ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനം സഹോദരന്‍ കൈക്കലാക്കി, വരുമാനം നിലച്ച് ദാരിദ്രത്തിലേക്ക് കുടുംബം പോയതോടെയാണ് വൃക്കയും കരളും വില്‍പനയ്ക്ക് എന്ന് വീടിന് മുന്നില്‍ ബോര്‍ഡ് വെച്ചതെന്ന് സന്തോഷ് കുമാര്‍ പറയുന്നു. വീടിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഈ ബോർഡ് കേരളത്തിന് […]