മാലിദ്വീപില്‍ നിന്നും പ്രവാസികളുമായി ആദ്യ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു ; പ്രവാസികളുമായി കപ്പല്‍ എത്തുക ഞായറാഴ്ച വൈകുന്നേരം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ മാര്‍ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ച ഐഎന്‍എസ് ജലാശ്വയില്‍ 698 യാത്രക്കാരാണുള്ളത്. പ്രവാസികളുമായി കപ്പല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. കപ്പലില്‍ ആകെ 698 യാത്രക്കാരാണുള്ളത്. 103 സ്ത്രീകള്‍ ഉള്ളതില്‍ 19 […]