വീണ്ടും മായം കലർന്ന വെളിച്ചെണ്ണ ; ഒൻപത് ബ്രാൻഡ് വെളിച്ചെണ്ണകൾക്ക് നിരോധനം ഏർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്
സ്വന്തം ലേഖകൻ കൊല്ലം: വീണ്ടും മായ കലർന്ന വെളിച്ചെണ്ണകൾ സുലഭം. റീ പാക്കിങ്ങ് ലൈസൻസില്ലാത്തതിനാൽ ഒൻപത് ബ്രാന്‍ഡ് വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചു. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക് ചെയ്ത് വില്‍പന നടത്തിവന്ന എസ്‌എഎസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് റീ പാക്കിങ് ലൈസന്‍സില്ലായെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനാലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധി – പരിശുദ്ധമായ വെളിച്ചെണ്ണ, പൗര്‍ണമി- ചക്കിലാട്ടിയ വെളിച്ചെണ്ണ, കുടുംബശ്രീ കോക്കനട്ട് ഓയില്‍, എ1 നന്‍മ- പരിശുദ്ധമായ വെളിച്ചെണ്ണ, മഹിമ- പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ […]