ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സിനും മക്കൾക്കും വിടചൊല്ലി നാട് ; കുരുന്നുകളെയും അഞ്ജുവിനെയും അവസാനമായി കാണാൻ വൈക്കത്തെ വീട്ടിലെത്തിയത് ആയിരങ്ങൾ; സംസ്കാരം ഇന്ന് ഉച്ചയോടെ നടന്നു
സ്വന്തം ലേഖകൻ കോട്ടയം: ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശിനി അഞ്ജുവിനും മക്കൾക്കും വിടചൊല്ലി നാട്. ഉച്ചയോടെ സംസ്കാരം നടന്നു. ഇന്നു രാവിലെ എട്ടു മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിച്ചത്. ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി മൂന്ന് ആംബുലൻസുകളിലായി വൈക്കം ഇത്തിപ്പുഴയിലെ വീട്ടിൽ കൊണ്ടുവന്നു. ഇവിടെ പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയോടെയാണ് സംസ്കാരം നടന്നത് . കൊലപാതകത്തിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് […]