ഇനി സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും രാത്രിയിൽ ധൈര്യത്തോടെ സഞ്ചരിക്കാം ; കേരള പൊലീസിന്റെ ‘നിഴൽ’ കൂടെയുണ്ട്
സ്വന്തം ലേഖിക തിരുവനന്തപുരം : അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാർക്കും മുതിർന്ന പൗരൻമാർക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാൻ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാൻറ് സെൻററിൽ പ്രത്യേക സംവിധാനം നിലവിൽ വന്നു. നിഴൽ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും ഏത് സമയവും ഫോൺ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയർ പഞ്ചറാവുകയും ചെയ്യുന്നത് മൂലം വഴിയിൽ കുടുങ്ങിയ വനിതാ യാത്രക്കാർക്കും മുതിർന്ന പൗരൻമാർക്കും 112 എന്ന നമ്പറിൽ […]