play-sharp-fill

കരുതിയിരിക്കുക..! വരുന്നത് നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലം : മുന്നറിയിപ്പുമായി ആരോഗ്യ വിദ്ഗധർ

സ്വന്തം ലേഖകൻ കൊച്ചി: ലോകരാജ്യങ്ങൾക്ക് ഭീഷണിയായ മാറിയ കൊറോണ വൈറസ് ബാധയ്ക്കിടയിൽ നിപ വൈറസ് ബാധയെക്കൂടി കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലമാണിത്. വവ്വാലുകളുടെ പ്രജനനകാലത്ത് വൈറസുകളുടെ തോത് കൂടുതലായിരിക്കുമെന്ന് അന്താരാഷ്ട്ര ജേർണലായ ‘വൈറസസി’ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കുസാറ്റ് ബയോടെക്‌നോളജി വകുപ്പ് വൈറോളജി ലാബിലെ ഡോ. മോഹനൻ വലിയവീട്ടിലിന്റെ നേതൃത്വത്തിലാണ് നിപ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷം മേയ്, ജൂൺ മാസങ്ങളിലാണ് കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് […]