play-sharp-fill

എൻസിപി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി യോഗം സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ ആർ. രാജൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ പാമ്പാടി : എൻ.സി.പി. പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി യോഗം പാമ്പാടിയിൽ എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്മോൻ പി.ജേക്കബ്ബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പക്കാല, റെജി വർഗീസ്, നിയോജക മണ്ഡലം സെക്രട്ടറി ജിജി വാകത്താനം, രാധാകൃഷ്ണൻ ഓണമ്പള്ളി, എബി സൺ കൂരോപ്പട വി.എം. കുരുവിള എന്നിവർ സംസാരിച്ചു.