play-sharp-fill

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ആത്മഹത്യാ ശ്രമത്തിന്റെ യഥാർത്ഥ കാരണം പുറത്ത് കൊണ്ടുവരണമെന്ന് നളിനിയുടെ അഭിഭാഷകൻ

സ്വന്തം ലേഖകൻ വെല്ലൂർ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ. നളിനി ശ്രീഹരന്റെ അഭിഭാഷകൻ പുകളേന്തിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നും അഭിഭാഷകൻ പറയുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനി 29 വർഷമായി വെല്ലൂർ വനിതാ ജയിലിൽ തടവ് ശിക്ഷയിലാണ്. എന്നാൽ കഴിഞ്ഞ 29 വർഷത്തെ ജയിൽ ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്തരൊരു ശ്രമം നളിനിയിൽ നിന്നും ഉണ്ടാവുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നളിനിയുടെ ആത്മഹത്യ […]