play-sharp-fill

പുണ്യ പുരാതനമായ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ 2023ലെ തിരുവുത്സവത്തിന് ജനുവരി 26ന് കൊടിയേറും;ചരിത്ര പ്രസിദ്ധമായ ഇളനീർ തീർത്ഥാടനം ജനുവരി 31ന് നടക്കും.താന്ത്രിക പൂജ ചടങ്ങുകളും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി വിപുലമായി ആഘോഷിക്കുന്ന ഉത്സവത്തിന്റെ നടത്തിപ്പിനായി 25 ലക്ഷം രൂപ ബഡ്ജറ്റ് അനുവദിച്ചു.ഫെബ്രുവരി 2നാണ് ആറാട്ട്.

നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 110-ാമത് തിരുവുത്സവത്തിന് 2023 ജനുവരി 26 ന് കൊടിയേറും. ഫെബ്രുവരി 2 – ന് ആറാട്ടോടുകൂടി ദേശദേവന്റെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ഇളനീർ തീർത്ഥാടനം ജനുവരി 31 നാണ് നടത്തപ്പെടുക. കൂടാതെ മേഖലകൾ തിരിച്ച് ദേശതാലപ്പൊലിയും സംഘടിപ്പിക്കും. തിരുവുത്സവ നടത്തിപ്പിനു 25 ലക്ഷം രൂപയുടെ ബഡ്ജറ്റിനും ഉത്സവ കോൺഫറൻസ് അനുമതി നൽകി. ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണം കലശം 2023 ഏപ്രിൽ 27 (മേടം 13) ന് രാവിലെ 7.19 നും 9.22 നും മദ്ധ്യെയുള്ള ശുഭ […]