play-sharp-fill

സ്ത്രീധനത്തിന്റെ പേരിൽ തർക്കം : ഫോണിൽ വിളിച്ച് തലാഖ് ചൊല്ലി വിദേശത്തുള്ള ഭർത്താവ് ; ഫോണിലൂടെ വിവാഹബന്ധം വേർപ്പെടുത്തിയ യുവാവിനെതിരെ പരാതിയുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് വിദേശത്തുള്ള ഭർത്താവ് ഫോണിലൂടെ തലാഖ് ചൊല്ലി. ഫോണിലൂടെ വിളിച്ച് വിവാഹ ബന്ധം ഒഴിവാക്കിയ ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ഫഹ്മിദയാണ് വിവാഹ ഭർത്താവ് സെയ്ദ് ഹാഷിമിനെതിരെ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടര വർഷം മുൻപാണ് കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ ഫഹ്മിദ വടകര ഓർക്കാട്ടേരി സ്വദേശിയായ സെയ്ദ് ഹാഷിം ഫവാസ് കോയ തങ്ങളെ വിവാഹം ചെയ്തത്. ഇരുവരുടേതും രണ്ടാം വിവാഹം ആയിരുന്നു. ഒരു […]