ജോലി ചെയ്തില്ലെങ്കിലും കൂലി റെഡി..!! ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ കരാറുകാരന് 5 ലക്ഷം നൽകി..! പൊതുമരാമത്ത് വകുപ്പ് ജീവനക്കാരെ മന്ത്രി സസ്പെന്റ് ചെയ്തു
സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ കരാറുകാരന് പണം നൽകിയ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ജീവനിക്കാർക്കെതിരെ നടപടിയെടുത്തത്. മല്ലശേരി – പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഇതോടെ, പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു എന്നിവരെ സസ്പെന്റ് ചെയ്തു . ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്.