ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു ; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ് : കായംകുളത്ത് ഇന്ന് സി.പി.ഐ(എം) ഹർത്താൽ
സ്വന്തം ലേഖകൻ പത്തനംതിട്ട: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കായംകുളം എം.എസ്.എ സ്‌കൂളിന് സമീപം താമസിക്കുന്ന സിയാദ് (36) ആണ് മരിച്ചത്. ക്വട്ടേഷൻ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഫയർ സ്റ്റേഷനു സമീപത്താണ് ആക്രമണം നടന്നത്. യുവാവ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി തിരികെ മടങ്ങുന്നതിനിടയിലാണ് സംഭവം നടന്നത്. കായംകുളം സ്വദേശി മുജാബാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ. ഇയാൾ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. യുവാവിനെ കൊലപ്പെടുത്തിയ സംഘത്തിലെ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം […]