play-sharp-fill

മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും; പാചകവാതകം ബുക്ക് ചെയ്യാന്‍ ഇനി മിസ്‌കോള്‍ മതി; പുതിയ സേവനം സൗജന്യം

സ്വന്തം ലേഖകന്‍ ഡല്‍ഹി: മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും. ഇന്നലെ മുതലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യം ഒരുക്കിയത്. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ഉറപ്പാക്കാം. 8454955555 എന്ന നമ്പരിലേക്കാണ് മിസ് കോള്‍ നല്‍കേണ്ടത്. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഗാസ ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഉപയോക്താക്കള്‍ക്കായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ”ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ […]

കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവങ്ങളുണ്ടായാൽ ഉടൻ മോദി സർക്കാർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കും ; 2014 ന് ശേഷം ഇന്റനെറ്റ് ബന്ധം വിച്ഛേദിച്ചത് 357 തവണ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഉടൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുക എന്നതാണ് മോദി സർക്കാറിന്റെ പ്രതിവിധി. ആർക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലും പൗരത്വം ബില്ലിൽ തിളച്ചു മറിഞ്ഞപ്പോൾ അസമിലും സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു. 2014 ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ 357 തവണ ഇന്റർനെറ്റ് വിച്ഛേദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതായി ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നു. അതോടൊപ്പം 2018 ൽ ലോകത്തിലാകെ ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ 67 ശതമാനവും ഇന്ത്യയിലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. […]