ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബലാത്സംഗം ചെയ്തു ; മുൻനിര ബ്രാൻഡ് വസ്ത്രങ്ങളുടെ മോഡൽ പിടിയിൽ ; കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പരിശോധന ; അറസ്റ്റിനു കൊച്ചിയിലെ ഫ്ലാറ്റിൽ എത്തുമ്പോൾ ഫ്ലാറ്റിൽ മറ്റൊരു യുവതിയും കുട്ടിയും
കട്ടപ്പന: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ മോഡലിനെ അറസ്റ്റ് ചെയ്തു . തൃപ്പൂണിത്തുറ സ്വദേശിയും നിരവധി മുൻനിര ബ്രാന്‍റ് വസ്ത്രങ്ങളുടെ മോഡലുമായ സിബിൻ ആന്റണിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിബിനെ പിടികൂടിയത്. ഒരു വർഷം മുൻപാണ് കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി സിബിൻ പരിചയപ്പെട്ടത്. തുടർന്ന് യുവതിയുമായി പ്രണയത്തിലായി. യുവതിയുടെ നഗ്നചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി […]