മിഷൻ അരികൊമ്പൻ: ദൗത്യം എട്ട് സംഘങ്ങളായി തിരിഞ്ഞ്..! കോടതി വിധി അനുകൂലമായാല്‍ ദൗത്യം മറ്റന്നാള്‍, മോക്ഡ്രില്‍ ഇല്ല
സ്വന്തം ലേഖകൻ ഇടുക്കി : അരിക്കൊമ്പനെ പിടുകൂടുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. എട്ട് സംഘങ്ങളായി തിരഞ്ഞാണ് ദൗത്യം പൂര്‍ത്തിയാക്കുന്നത്. ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മൂന്നാര്‍ ഫോറസ്റ്റ് നേഴ്‌സറിയില്‍ സിസിഎഫ് മാരായ നരേന്ദ്ര ബാബു, ആര്‍എസ് അരുണ്‍ കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ പ്രത്യേക യോഗം കൂടി. അരിക്കൊമ്പനെ കണ്ടെത്തുന്ന ഭാഗങ്ങള്‍ ക്യത്യമായി നിരീക്ഷിക്കുന്ന ജോലികള്‍ നടന്നുവരികയാണ്. കഴിഞ്ഞ മുന്ന് ദിവസമായി ആനയിറങ്ങള്‍ ജലാശയത്തില്‍ സമീപത്തും സിമന്റ് പാലത്തിന് അടുത്തുമാണ് കൊമ്പന്‍ ഉള്ളത്. കോടതി ഉത്തരവ് അനിയോജ്യമായാല്‍ 30 തിന് തന്നെ ആനയെ പിടികൂടും. രാവിലെ […]