കപ്പൽ ജീവനക്കാരനായ മലയാളിയെ ഹോങ് കോങ്ങിൽ കാണാതായി..! രണ്ടു ദിവസം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ലെന്ന് ഷിപ്പിങ് കമ്പനി..! ദുരൂഹതയാരോപിച്ച് മാതാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി
സ്വന്തം ലേഖകൻ കൊച്ചി: കപ്പൽ ജീവനക്കാരനായ കൊച്ചി സ്വദേശിയെ ഹോങ് കോങ്ങിൽ കാണാതായി. നാലുദിവസമായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഷിപ്പിങ് കമ്പനിക്കോ കുടുംബാംഗങ്ങൾക്കോ ലഭിച്ചിട്ടില്ല. പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടി വെളിപ്പറമ്പിൽ വീട്ടിൽ ജിജോ അഗസ്റ്റിനെയാണ് (26) ഹോങ് കോങ്ങിൽ കാണാതായതായി അമ്മ ഷേർളി ജേക്കബ്ബിന് ഷിപ്പിങ് കമ്പനിയിൽനിന്ന് സന്ദേശം ലഭിച്ചത്. തായ്‌ലാൻഡിൽനിന്ന് ഹോങ് കോങ്ങിലേക്കു പോയ കെസ്ട്രൽ കമ്പനിയുടെ കണ്ടെയ്‌നർ കപ്പലിലെ ജീവനക്കാരനാണ് ജിജോ അഗസ്റ്റിൻ. മുംബൈയിലെ എക്സ്-ടി ഷിപ്പിങ് കമ്പനിയിലാണ് കപ്പലിലെ വൈപ്പർ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023 ജനുവരി മുതൽ ഈ ഏജൻസിക്ക് […]