ആർക്കും കിട്ടും ഒരു ഫുൾ അടിച്ചാലും കിട്ടാത്ത ലഹരി ; സംസ്ഥാനത്ത് ലഹരിഗുളികകൾ മെഡിക്കൽ സ്‌റ്റോർ വഴി യാതൊരു നിയന്ത്രണവുമില്ലാതെ വിൽക്കുന്നു
സ്വന്തം ലേഖിക തിരുവനന്തപുരം: മദ്യത്തിനും ലഹരി മരുന്നുകൾക്കും പകരമായി വിദ്യാർത്ഥികൾ മനോരോഗത്തിനും മറ്റുമുള്ള ഗുളികകൾ ഉപയോഗിക്കുന്ന ശീലം ഏറി വരികയാണ്. വിദ്യാർത്ഥികളിലെ വർദ്ധിച്ചു വരുന്ന ഇത്തരം ശീലങ്ങൾ പലപ്പോഴും വാർത്തയായിട്ടുണ്ട്. നഗര പ്രദേശങ്ങളിലും മറ്റുമാണ് വിദ്യാർത്ഥികളിലെ ഇത്തരം പ്രവണത ധാരാളമായി കണ്ടു വരുന്നത്. എന്നാൽ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ നൽകാവു എന്ന് നിബന്ധനയുള്ള ഈ മരുന്നുകൾ തലസ്ഥാനത്തെ മരുന്നു കടകളിൽ നിന്നും ആർക്കും ലഭിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ. ഒരു തുണ്ടു കടലാസിൽ മരുന്നിന്റെ പേര് എഴുതി നൽകിയാൽ […]