ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ പിടിവീഴും; ഡോക്ടർമാർക്ക് കടിഞ്ഞാണിടാൻ സംസ്ഥാനത്ത് മെഡിക്കൽ വിജിലൻസ് സെൽ ഉടൻ ആരംഭിക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഗവൺമെന്റ് ്‌മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ പിടിവീഴും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യേഗസ്ഥനെ മേധാവിയാക്കി മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കും. കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കുലിയും തടയുകയാണ് ലക്ഷ്യം. നിലവിൽ കെ.എസ.്ഇ.ബി, കെ.എസ.്ആർ.ടി.സി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിൽ പൊലീസ് ഉദ്യാഗസ്ഥർ മേധാവിയായുള്ള വിജിലൻ സെൽ ഉണ്ട്. ഇതിന് സമാനമായിട്ടായിരിക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും സെൽ രൂപികരിക്കുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിലെ പല ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും ശസ്ത്രക്രിയക്ക് […]