ഒരു ആട് ചത്തു ; ഇന്ത്യയ്ക്ക് നഷ്ടം 2.7 കോടി
സ്വന്തം ലേഖിക ഭുവനേശ്വർ: ഒരു ആട് ചത്ത സംഭവം കോൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 2.7 കോടി രൂപ. കോൾ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനദി കോൾഫീൽഡ് ലിമിറ്റഡിനാണ് (എം.സി.എൽ) ആട് ചത്തത് മൂലം 2.7 കോടി രൂപയുടെ നഷ്ടമുണ്ടായത്. മഹാനദി കോൾഫീൽഡ് ലിമിറ്റഡിന് കീഴിലെ താൽച്ചറിലെ കൽക്കരിപ്പാടത്ത് ഒരു ആട് അപകടത്തിൽ ചത്തതതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആട് ചത്ത വിവരമറിഞ്ഞ് പ്രദേശവാസികൾ കൽക്കരിപ്പാടത്തേക്ക് പ്രതിക്ഷേധവുമായി എത്തി . ഇതോടെ കൽക്കരിനീക്കം ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനങ്ങളും തടസപ്പെട്ടു. ഒടുവിൽ പോലീസെത്തി സംഭവത്തിൽ ഇടപെട്ടതോടെയാണ് കൽക്കരിപ്പാടത്തിന്റെ പ്രവർത്തനം […]