സമൂഹ അടുക്കളയില്‍ മദ്യം വാറ്റിയെന്ന് വ്യാജ പ്രചാരണം : മറുനാടന്‍ മലയാളിയ്ക്കും ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ കാവിപ്പടയ്ക്കുമെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം
സ്വന്തം ലേഖകന്‍ ഇരവിപേരൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനനത്ത് രൂപികരിച്ചിരിക്കുന്ന സമൂഹ അടുക്കളയില്‍ മദ്യം വാറ്റിയെന്ന വ്യാജ പ്രചാരണത്തിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി, നന്നൂര്‍ ഗ്രാമം, കാവിപ്പട തുടങ്ങിയ ഫെയ്‌സ്ബുക്ക് കൂട്ടായ്മകള്‍ക്കുമെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചരിക്കുന്നത്. കേരളത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം എടുക്കുന്ന ആദ്യ കേസുകൂടിയാണ്. ലോക് ഡൗണ്‍ കാലത്ത് പ്രതിദിനം മുന്നൂറ്റി അന്‍പതിലേറെ ഭക്ഷണപ്പൊതികള്‍ കാര്യക്ഷമമായി വിതരണം ചെയ്തു വന്ന ഇരവിപേരൂര്‍ പഞ്ചായത്തിന്റെ സമൂഹ […]