play-sharp-fill

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; കമ്പനിയുടെ സാമ്പത്തികസ്ഥിതി വളരെ കാലം തുടരുമെന്ന് സുക്കർബർഗ്; 5000ത്തിൽ പരം ഒഴിവുകളിലേക്ക് ഇനി ഉടൻ നിയമനങ്ങൾ ഉണ്ടാകില്ല

സ്വന്തം ലേഖകൻ കാലിഫോർണിയ: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തു. ഇത്തവണ 10,000 പേർക്കാണ് ജോലി നഷ്ടമാകുക. കഴിഞ്ഞ നവംബറിൽ മെറ്റ 11,000 പേരെയാണ് പിരിച്ചുവിട്ടത്. ഇതു രണ്ടാം റൗണ്ട് പിരിച്ചുവിടലാണ് മെ റ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ടീമിന്റെ വലുപ്പം ചുരുക്കാനായി 10,000 പേരെ പിരിച്ചുവിടുകയാണെന്നും 5000ൽപ്പരം ഒഴിവുകളിലേക്ക് ഇനി നിയമനങ്ങൾ സ്വീകരിക്കുന്നില്ലെന്നും മെറ്റ തലവൻ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. കമ്പനിയുടെ ഈ സാമ്പത്തിക സ്ഥിതി വളരെ വർഷങ്ങൾ […]