play-sharp-fill

മണൽ മാഫിയയെക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച ഡാർലി അമ്മൂമ്മ അന്തരിച്ചു; അന്ത്യം അണ്ടൂർക്കോണത്തെ കെയർ ഹോമിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണൽ മാഫിയയെക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച നെയ്യാറ്റിൻകര സ്വദേശി ഡാർലി അമ്മൂമ്മ(90) അന്തരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ കെയർ ഹോമിലായിരുന്നു അന്ത്യം. നെയ്യാറ്റിൻകര ഓലത്താനിയിലെ മണൽമാഫിയയ്ക്കെതിരെ അടുത്തകാലം വരെ പോരാടിയിരുന്നു. മക്കളില്ല. ഭർത്താവ് നേരത്തേ മരിച്ചു. മണൽ മാഫിയ നെയ്യാറിനെ തുരന്ന് സ്വന്തം കിടപ്പാടം പോലും ഭീക്ഷണിയിലായപ്പോഴാണ് ഡാർലി അമ്മൂമ്മ പോരാട്ടവഴിയിലിറങ്ങിയത്. വീടിനുചുറ്റുമുള്ള മണ്ണ് തുരന്നെടുത്തതോടെ വീട് ചെറു‌ദ്വീപിനു സമാനമായി മാറി. ഒറ്റപ്പെട്ട ശബ്ദത്തിനൊപ്പം പിന്നീടു നാട്ടുകാരും ഒപ്പം നിന്നു. മണൽ മാഫിയയ്ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാർളി […]