play-sharp-fill

കുഞ്ഞ് അതിഥിയെത്തേണ്ട വീട്ടിലേക്ക് എത്തിയത് അച്ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങള്‍ ; പൂര്‍ണ്ണ ഗര്‍ഭിണിയായ രേവതിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ ; മജേഷിന്റെയും അര്‍ച്ചനയുടെയും വേര്‍പാടില്‍ വിറങ്ങലിച്ച് തൃക്കാക്കര

സ്വന്തം ലേഖകന്‍ കൊച്ചി : ഇന്നലെയായിരുന്നു തൃക്കാക്കര മറ്റത്തില്‍ വീട്ടിലേക്ക് രണ്ടാമത്തെ കണ്‍മണി എത്തേണ്ടിയിരുന്നത്. ഇതിന്റെ ആഹ്‌ളാദം നിറയേണ്ട മറ്റത്തില്‍ വീട്ടിലേക്ക് ഇന്നലെയെത്തിയത് അച്ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങളാണ്. രണ്ടാമത്തെ കണ്‍മണിയെ കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന രേവതി എറ്റുവാങ്ങിയത് ഭര്‍ത്താവിന്റെയും മകളുടെയും ജീവനറ്റശരീരങ്ങളാണ്. എട്ടു വയസുകാരി അര്‍ച്ചനയുടെയും മജേഷിന്റെയും വേര്‍പാട് കുടുംബത്തിനു താങ്ങാനാകാത്തതായിരുന്നു. പ്രസവത്തിനായി പാതാളം ഇ.എസ്.ഐ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഭാര്യ രേവതിയെ കണ്ട് മടങ്ങുമ്പോഴാണ് മുട്ടം മെട്രോ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട കാര്‍ തൃക്കാക്കര തോപ്പില്‍ അരവിന്ദ്ലെയ്ന്‍ മറ്റത്തിപ്പറമ്പില്‍ മജേഷി(35)ന്റെയും മകള്‍ […]