ഭീതി ഒഴിയുന്നില്ല ; മഹയ്ക്ക് പിന്നാലെ ബുൾബുൾ വരുന്നു
സ്വന്തം ലേഖകൻ കൊച്ചി : മഹ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും. ബുൾബുൾ എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറും. ബുൾബുൾ പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് അതിതീവ്രമായി മാറും. എന്നാൽ ബുൾബുൾ കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും […]