ലൈഫ് മിഷൻ കേസിൽ യൂസഫലിയെ ഇ ഡി ചോദ്യം ചെയ്യും; മാർച്ച് 16ന് ചോദ്യം ചെയ്യൽ

സ്വന്തം ലേഖക കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ വിദേശ സംഭാവന (റെഗുലേഷൻസ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നൽകി. മാർച്ച് ഒന്നിന് ഹാജരാകാൻ യൂസഫ് അലിയോട്, ഇ ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് […]

മരിച്ച ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ കുടുംബത്തിന് 24 ലക്ഷം രൂപ ധനസഹായവുമായി ചെയർമാൻ എം.എ യൂസഫലി

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: മരിച്ച ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ചെയർമാൻ എം. എ യൂസഫലി. 26 വർഷമായി ലുലു ജീവനക്കാരനായിരുന്ന മരിച്ച നകുലന്റെ കുടുംബത്തിന് ആശ്വാസവും സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ നേരിട്ട് എത്തിയത്. കെനിയയിൽ മരിച്ച താണിശ്ശേരി തയ്യിൽ വീട്ടിൽ നകുലന്റെ (62) കുടുംബത്തെ ആശ്വസിപ്പിക്കാനാണ് യൂസഫലി നകുലന്റെ വീട്ടിലെത്തിയത്. യൂസഫലി നകുലന്റെ ഭാര്യ രാധയെയും മകൾ നീതുവിനെയും ആശ്വസിപ്പിച്ചു. ലുലു ഗ്രൂപ്പിന്റെ ജീവനക്കാർക്കുള്ള ആനുകൂല്യമായ 19 ലക്ഷം രൂപയ്ക്ക് പുറമേ, അഞ്ച് ലക്ഷം രൂപയുടെ സഹായവും എം.എ. […]