play-sharp-fill

ഇടപ്പള്ളി ലുലു മാളില്‍ കൈത്തോക്കും അഞ്ച് തിരകളും ഉപേക്ഷിച്ച് കടന്ന് കളഞ്ഞ വൃദ്ധനെ തിരിച്ചറിഞ്ഞു; നാല് പ്രമുഖ സാമുദായിക- രാഷ്ട്രീയ നേതാക്കള്‍ക്ക് തോക്ക് കൈമാറണമെന്ന് കുറിപ്പ്; കണ്ടെത്തിയത് 1964 മോഡല്‍ റഷ്യന്‍ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍

സ്വന്തം ലേഖകന്‍ കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഷോപ്പിംഗ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൈത്തോക്കും അഞ്ച് തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇത് ഉപേക്ഷിച്ച് ക ന്ന് കളഞ്ഞ വൃദ്ധനെ തിരിച്ചറിഞ്ഞു. ഇയാള്‍ മാളില്‍ എത്തിയതിന്റെയും കാറില്‍ കയറി തിരികെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. വൃദ്ധന്‍ സഞ്ചി ട്രോളിയില്‍ വയ്ക്കുന്നത് സി.സി.ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 1964 മോഡല്‍ റഷ്യന്‍ നോറിന്‍കോ ടോക്കരേവ് 9എം.എം സെമി ഓട്ടോമാറ്റിക് പിസ്റ്റളാണ് കണ്ടെത്തിയത്. ടോക്കരേവ് പിസ്റ്റളുകളില്‍ അധികവും ചൈനീസ് നിര്‍മ്മിതമാണ്. ആറ് തിരകള്‍ […]