കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇതാദ്യം..! കന്യാസ്ത്രീകളെ പ്രണയിച്ച് വിവാഹം ചെയ്ത് സഹോദരന്മാരായ വൈദികർ : തുറന്ന നിലപാട് സ്വീകരിച്ച വധൂവരന്മാർക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ തലശ്ശേരി: രണ്ട് സഹോദരന്മാരായ വൈദികരും അവരുടെ ഭാര്യമാരുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. സഹോദരങ്ങളായ വൈദികർ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ട് കന്യാസ്ത്രീകളെയാണ്. തലശ്ശേരി അതിരൂപതയിലെ വികാരിയായ ഷാജി കരിങ്ങാലിക്കാട്ടിൽ, കെ.സി.വൈ.എം തലശ്ശേരി അതിരൂപതാ ഡയറക്ടറായിരുന്ന വികാരി ബിജു കരിങ്ങാലിക്കാട്ടിൽ എന്നിവരുടെ വിവാഹഫോട്ടോയാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഷാജി വിവാഹിതനായത്. കന്യാസ്ത്രീകളുമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും പ്രണയിച്ച് വിവാഹിതരായതാണെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. സഹോദരങ്ങളായ വൈദികർ ഏകദേശം ഒരെസമയം, കന്യാസ്ത്രീകളെ സ്‌നേഹിച്ച് വിവാഹം ചെയ്യുന്നത് സഭയിലെ ആദ്യ സംഭവമാണ്. അതേസമയം […]