play-sharp-fill

കോട്ടയത്തും ഇടുക്കിയിലും ഉൾപ്പെടെ ആൾക്കൂട്ടങ്ങളോ അനാവശ്യ യാത്രകളും അനുവദിക്കില്ല ; നിർദ്ദേശിച്ചിട്ടുള്ള ജോലികൾക്കല്ലാതെ ആരും പുറത്തിറങ്ങരുത് : കർശന നിർദ്ദേശവുമായി ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ സംസ്ഥാനത്തെ ചില ഇളവുകൾ നൽകിയിരിക്കുന്നത് തൊഴിൽ ചെയ്യാൻ വേണ്ടി മാത്രമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് ഇളവുകൾ നൽകിയിട്ടുള്ള തൊഴിൽ മേഖലകളും നിയന്ത്രണം പാലിക്കണം. നിർദേശിച്ചിട്ടുള്ള ജോലികൾക്കല്ലാതെ ആരും പുറത്തിറങ്ങരുത്. സത്യവാങ്മൂലം കരുതണം. പൊതുവായ പരിശോധനകൾ കർശനമായി തുടരും. ഗ്രീൻ സോണുകളായ കോട്ടയത്തും ഇടുക്കിയിലും ഉൾപ്പടെ ആൾക്കൂട്ടങ്ങളോ അനാവശ്യയാത്രകളോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ലോക്ഡൗൺ ഇളവുകൾ നാളെ മുതലാണെന്ന് വ്യക്തമാക്കിയ ഡി.ജി.പി. നാളെ നിരത്തിലിറക്കാവുന്നത് […]