play-sharp-fill

ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന പുലിയെ പിടികൂടാൻ കൂടും നിരീക്ഷണ കാമറകളുമായി വനംവകുപ്പ് ; ചെമ്പനോടയിൽ നാട്ടുകാർ ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ കോഴിക്കോട് : ചെമ്പനോടയിൽ ഒരാഴ്ചയായി ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ്. പുലിയെ പിടികൂടുന്നതിനായി കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പുലിയെ പിടികൂടുംവരെ നാട്ടുകാർ ഒറ്റക്ക് പുറത്തിറങ്ങരുതെന്നാണ് വനപാലകർ നൽകിയ നിർദേശം. രാത്രിയിൽ വീടുകളിലെത്തി വളർത്തു മൃഗങ്ങളെ പുലി പിടികൂടുന്നതും പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ച് ആടുകളെയാണ് കൊന്നത്, ഇതോടെ വനംവകുപ്പ് അധികൃതരെത്തി കാൽപാടുകൾ പരിശോധിച്ച് പുലിയെന്നുറപ്പിക്കുകയായിരുന്നു. പിടികൂടാൻ കൂടും വിവിധയിടങ്ങളിൽ നിരീക്ഷണക്യാമറകളും സ്ഥാപിച്ചു. ആടിനെ കടിച്ചുകൊന്ന കൃഷിയിടത്തിലാണ് കൂടുവെച്ചിരിക്കുന്നത്. പുലിയെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടാനാകുമെന്നാണ് വനപാലകർ പ്രതീക്ഷിക്കുന്നത്. പുലിയുടെ സാന്നിധ്യം […]