ശശി തരൂർ വിവാദം; യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ല ;ഡി സി സി പ്രസിഡൻ്റിൻ്റെ പദവിയെ ബഹുമാനിക്കുന്നുണ്ട് :കെ.എസ്. ശബരിനാഥൻ

യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ലെന്ന് കെ.എസ്. ശബരിനാഥൻ. തരൂർ സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന പ്രചാരണം തെറ്റാണ്. ഡി സി സി പ്രസിഡൻ്റിൻ്റെ പദവിയെ ഞാൻ ബഹുമാനിക്കുന്നുണ്ടെന്നും കെ.എസ്. ശബരിനാഥൻ വ്യക്തമാക്കി. തരൂ‍ർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ​ലീ​ഗിൽ വിമർശനം ഉയരുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീ​ഗ് എംഎൽഎമാരുടെ ​യോ​ഗത്തിലാണ് കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത ചർച്ചയായത്. ശശി തരൂർ – കോൺഗ്രസ് നേതൃത്വ തർക്കത്തിൽ ലീഗിനുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു യോ​ഗം. വിവാദം തുടരുന്നത് പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നും […]