ദുരൂഹത നീങ്ങാതെ പതിനെട്ടുകാരിയുടെ തിരോധാനം : കാണാതായി മൂന്നുമാസമാകുമ്പോൾ സംസ്ഥാനത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ : ചെങ്ങന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ പതിനെട്ടുകാരിയെ കാണാതായി മൂന്നു മാസമാകുമ്പോൾ പെൺകുട്ടിയെ കണ്ടെത്താനാകാതെ കുഴങ്ങി പൊലീസ്. ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്ത് 12 ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മീത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് കഴിഞ്ഞ നവംബർ ആറു മുതൽ വീട്ടിൽ നിന്നും കാണാതായത്. കാണാതായ ദിവസം രാവിലെ 11 വരെ വീട്ടിലുണ്ടായിന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. കൃഷ്ണവേണിയെ കാണാതാകുമ്പോൾ മഞ്ഞ ചുരിദാറും സ്വർണ കൊലുസ്, സ്വർണമാല, സ്വർണ കമ്മൽ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കൾ ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയിലുണ്ട്. പരാതിയെ തുടർന്ന് വീട്ടുകാരുടെ […]