കൊറോണ ഞങ്ങളെ തുന്നൽക്കാരാക്കി ; കൊവിഡിൽ യൗവനിക വീണപ്പോൾ കെ.പി.എ.സി തുന്നി നൽകിയത് ഒരു ലക്ഷത്തോളം മാസ്‌കുകൾ
സ്വന്തം ലേഖകൻ ആലപ്പുഴ: കൊവിഡിൽ ഏറെ വലയുന്നൊരു വിഭാഗമാണ് നാടകസമിതിക്കാർ. കെ.പി.എ.സിയുടെ ‘മുടിയനായ പുത്രൻ’ എന്ന നാടകത്തിന് അവസാന ബുക്കിംഗ് മാർച്ച് 12നായിരുന്നു. കൊല്ലത്തായിരുന്നു വേദി. അപ്പോഴാണ് കൊവിഡ് വട്ടം ചാടിയത്. പിന്നീട് ഇതുവരെ വേദിയിൽ കയറേണ്ടി വന്നിട്ടില്ല കൊറോണ വ്യാപിച്ചതോടെ ആശങ്കയിലായ നാടകസമിതിക്കാർക്ക് മാസ്‌ക് നിർമ്മാണമാണ് വഴികാട്ടിയായത്. മുടിയനായ പുത്രനിൽ ശാരദയായി എത്തുന്ന സ്‌നേഹയും തയ്യൽ വശമാക്കി. ദിവസം 300 മാസ്‌ക് തുന്നും. ഒന്നിന് രണ്ടര രൂപ വച്ച് പ്രതിഫലം കിട്ടും. മാർച്ച് 11ന് ഗുരുവായൂരിൽ ‘മഹാകവി കാളിദാസൻ’ നാടകത്തിന് തിരശീല വീണതോടെ […]