അതിതീവ്ര കൊറോണ വൈറസ്; യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേര്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖകന്‍ കോട്ടയം: അതിതീവ്ര കൊറോണ വൈറസ് കേരളത്തില്‍ റിപ്പോര്‍ട് ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോഴിക്കോട് രണ്ടു വയസുളള കുട്ടിക്കും അച്ഛനും, ആലപ്പുഴക്കാരായ ദമ്പതികള്‍, കോട്ടയത്തു നിന്നുളള ഇരുപതുകാരി, കണ്ണൂര്‍ സ്വദേശി ഇരുപത്തൊമ്പതുകാരന്‍ എന്നിവരിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. യുകെയില്‍ നിന്നെത്തിയ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ കേരളത്തിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് ബി ജെ […]